Saturday 26 March 2011

മര്‍കസ് ശിലാസ്ഥാപനം 1978

സമസ്തയുടെയും എസ്‌വൈഎസിന്റെയും ആശയപ്രതിബദ്ധതയുടെ തിളക്കം കൂടുതല് പ്രകടമാക്കാന് കഠിനാധ്വാനംചെയ്ത പണ്ഡിതശ്രേഷ്ഠര് മര്‍ഹൂം ഇകെ ഹസന്‍മുസ്‌ലിയാര് ന.മ അവര്‍കളുടെ ആധ്യക്ഷ്യം മുതല്ക്കാണിത്. കാന്തപുരം എപി അബൂബക്കര് മുസ്‌ലിയാരുടെ കാര്യദര്‍ശിത്വവും കൂടിയായപ്പോള് കേരളമുസ്‌ലിം നവോത്ഥാനം പുതിയദിശയും ചരിത്രവും ആര്‍ജ്ജിച്ചുതുടങ്ങി.

1978ല് കോഴിക്കോട് നടന്ന സമ്മേളനവും (മര്‍കസ് ശിലാസ്ഥാപനം ഈ സമ്മേളനത്തോടനുബന്ധിച്ചായിരുന്നു) 1989ലെ എറണാകുളം സമ്മേളനം, 1994ലെ നാല്‍പതാം വാര്‍ഷികസമ്മേളനം, 2004ലെ ഗോള്‍ഡന്‍ജൂബിലി സമ്മേളനം, 2008ലെ ദേശീയ ഇസ്‌ലാമിക സമ്മേളനം തുടങ്ങിയവയും പുളിക്കല്, ഫറോക്ക്, കുറ്റിപ്പുറം എന്നിവിടങ്ങളില് നടന്ന സമ്മേളനങ്ങളും സംഘടനാചരിത്രത്തില് സുവര്‍ണ്ണാധ്യായങ്ങള് തീര്‍ക്കുകയും വളര്‍ച്ചയുടെ ഗതിവേഗം വര്‍ദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ആദര്‍ശപ്രതിബദ്ധതയുള്ള പ്രവര്‍ത്തനപദ്ധതികളുമായി മുന്നേറുന്ന സംഘടന വളര്‍ച്ചയുടെ പടവുകളില് കൃത്യമായ അടയാളപ്പെടുത്തലുകള് നടത്തിക്കൊണ്ടിരിക്കുന്നു. വലിയൊരു പ്രവര്‍ത്തനവ്യൂഹത്തെയും അനുഭാവിവൃന്ദത്തെയും ആദര്‍ശാധിഷ്ഠിത ശിക്ഷണത്തില് പരിചരിച്ചെടുക്കാന് സംഘടനക്ക് സാധിച്ചിട്ടുണ്ട്. കേരളത്തിനകത്തുനിന്നും പുറംകടന്ന് മലയാളിയുള്ളിടത്തെല്ലാം സംഘടനാചലനങ്ങള് നടന്നുവരുന്നു. ഭാഷാപരമായ പരിമിതി കടന്ന് ഉത്തരേന്ത്യന് സംസ്ഥാനങ്ങളിലും എസ്‌വൈഎസിന്റെ മാതൃകാചലനങ്ങള് പ്രകടമാണിന്ന്. ദേശീയമായ വ്യാപനത്തിന്റെ സുവര്‍ണ്ണഘട്ടത്തിലാണ് എറണാകുളത്ത് ദേശീയ ഇസ്‌ലാമിക സമ്മേളനം നടന്നത്. കേരളീയ സമൂഹത്തിന് സിദ്ധിച്ച നേതൃസൗഭാഗ്യത്തിന്റെ മാധുര്യവും പരിരക്ഷയും ഇന്ത്യന് സമൂഹത്തിനാകെ നല്‍കാനാവുമോ എന്ന ആലോചന ഏറെ മുന്നേറിയിട്ടുണ്ട്.